12:00pm 24 October 2026
NEWS
മുസ്ലീം ജനസംഖ്യ വർധിക്കുന്നതിനൊപ്പം സമ്പത്തിന്റെ കേന്ദ്രീകരണവും നടക്കുന്നെന്ന് അസം മുഖ്യമന്ത്രി
11/11/2025  07:17 AM IST
nila
മുസ്ലീം ജനസംഖ്യ വർധിക്കുന്നതിനൊപ്പം സമ്പത്തിന്റെ കേന്ദ്രീകരണവും നടക്കുന്നെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: മുസ്ലീങ്ങൾക്കെതിരെ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്‌ലിം സമൂഹം സംഖ്യയിലും സമ്പത്തിലുമുള്ള മുന്നേറ്റം അസം ജനതയുടെ കീഴടങ്ങലിന്റെ തുടക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അസമിൽ ജനസംഖ്യാ നിലപാടിൽ ഉണ്ടാവുന്ന മാറ്റങ്ങൾ സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഘട്ടത്തിലാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

“2001 മുതൽ 2011 വരെ ഹിന്ദു-മുസ്‌ലിം ജനസംഖ്യയിലെ വ്യത്യാസം വ്യക്തമാണ്. അസമിലെ പല പ്രദേശങ്ങളിലും ഹിന്ദു ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ വർധിക്കുകയും ചെയ്യുന്നുവെന്നതിൽ സംശയമില്ല,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. 

ജനസംഖ്യയിലെ മാറ്റം മാത്രമല്ല, സമ്പത്ത് വിന്യാസത്തിലും വലിയ മാറ്റം സംഭവിച്ചതായി ശർമ ചൂണ്ടിക്കാട്ടി. “ഹിന്ദുക്കളുടെ ഭൂമികൾ മുസ്‌ലിംകൾ വാങ്ങുന്ന പ്രവണത വളരെയധികമാണ്. ഇത് അസം ജനതയുടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പ്രതിഫലനമാണ്,” അദ്ദേഹം പറഞ്ഞു. ഹിന്ദു–മുസ്‌ലിം ഭൂമി കൈമാറ്റങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നിർബന്ധമാക്കിയതോടെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നതായും ശർമ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img